Thursday, January 13, 2011

എന്‍റെ കാല്പാടുകള്‍

എന്‍റെ ഗ്രാമത്തിലൂട ഒരു യാത്ര................

           പറത്താനം..., എന്‍റെ ഗ്രാമം..., കുളവും, മലയും, അരുവികളും, പാറകളും അങ്ങനെ എല്ലാമുള്ള ഒരു മനോഹര ഗ്രാമം. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടയാണ്. കോട്ടയം ജില്ലയിലെ ഒരു മലയോര പ്രദേശം. ഏകദേശം 5000ത്തോളം ജനസംഖ്യ വരുന്ന ഒരു ഉള്‍നാടന്‍ ഗ്രാമം. കൃഷിയാണ് പ്രധാന വരുമാന മാര്‍ഗം. കൂടുതലും റബര്‍.
              വിനോദസന്ച്ചരികളാരും ഇല്ലെങ്കിലും ഇവിടം ഒരു വിനോധസന്ച്ചരകെന്ദ്രമാണ് . ഒരുകാലത്ത്  സായിപ്പുംമാര്‍ ഹില്‍ സ്റ്റേഷന്‍ ആയി ഉപയോഗിചിരുനത്രെ. അവര്  താമസിച്ചിരുന്ന ബന്ഗ്ലാവോകെ ഇപ്പോഴും കാണാം. തണുപ്പ്കാലമായാല്‍ പിന്നെ 10നും  25നും ഇടയിലാണ്  താപനില. 
               ഇവിടുത്തെ പ്രധാന ആകര്‍ഷണം ഇവിടെനിന്നും കാണാന്‍ സാധിക്കുന്ന സൂര്യാസ്തമനമാണ്. കടല്‍ തീരതുനിന്നും 75കി. മി. ഉള്ളിലാണെങ്കിലും അസ്തമയ സൂര്യന്റെ ഭംഗി ഒട്ടും കുറയാതെ കാണാന്‍ സാധിക്കും. ഒരു ബൈനോകുലര്‍ ഉണ്ടെങ്കില്‍ കടലും കാണാം. ഇരുട്ടായാല്‍ പിന്ന അങ്ങ് ആലപ്പുഴയിലെ ലൈറ്റ് ഹൌസും കാണാം. ഈ സവിശേഷതകള്‍ ഉള്ളതുകൊണ്ട് എന്‍റെ ഗ്രാമം സീ വ്യൂ എന്നും അറിയപെടുന്നു. 



No comments:

Post a Comment